നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌. ടി.കെ റോഡിലെ മഞ്ഞാടിയിൽ ആണ് അപകടo നടന്നത്‌. അമിത വേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ നിരണം ആര്യ പിടാരത്ത് വീട്ടിൽ തോമസ് കോശി (56), സ്കൂട്ടർ യാത്രികനായിരുന്ന ഓതറ പാറയിൽ വീട്ടിൽ തോമസ് ഏബ്രഹാം (63) എന്നിവർക്കാണ് പരിക്കേറ്റത്.

വാഹനങ്ങളിലിടിച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്ന സ്വദേശി വിഷ്ണു ഓടിച്ചിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തെ തുടർന്ന് റോഡിൽ അര മണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു. തിരുവല്ല പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...