കല്‍ദായ സഭാ മുന്‍ അധ്യക്ഷന്‍ ഡോ. മാര്‍ അപ്രേമിന്റെ സംസ്‌കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കല്‍ദായ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.മാര്‍ അപ്രേമിന്റെ സംസ്‌കാരം ഇന്ന് നടക്കും. തൃശ്ശൂര്‍ കുരുവിളയച്ചന്‍ പള്ളിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ബഹുമതികളോടെയാണ് ചടങ്ങ്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാര്‍ത്ത് മറിയം വലിയ പള്ളിക്കു സമീപത്തെ കുരുവിളയച്ചന്‍ പള്ളിയിലാണ് സംസ്‌കാരം. രാവിലെ 7ന് പ്രത്യേക കുര്‍ബാന. പത്തോടെ പ്രധാന സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് അനുശോചന സമ്മേളനം ചേരും. ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ് മുഖ്യകാര്‍മികത്വം വഹിക്കും.

തൃശൂരില്‍ കബറടങ്ങിയിരിക്കുന്ന വിശുദ്ധ മാര്‍ അബിമലേക് തിമോഥെയൂസ്, മാര്‍ ഔദീശോ, മാര്‍ തോമ ധര്‍മോ, മാര്‍ തിമോഥെയൂസ് രണ്ടാമന്‍, ഡോ. പൗലോസ് മാര്‍ പൗലോസ് എപ്പിസ്‌കോപ്പ എന്നീ സഭാ പിതാക്കന്മാര്‍ക്കു സമീപമാണു ഡോ. മാര്‍ അപ്രേമിനും കല്ലറ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 3ന് പള്ളിയില്‍ അനുശോചന സമ്മേളനം. 1968 മുതല്‍ അരനൂറ്റാണ്ടിലേറെ കല്‍ദായ സഭയെ നയിച്ച മാര്‍ അപ്രേം തിങ്കളാഴ്ച രാവിലെയാണ് കാലം ചെയ്തത്. 85 വയസ്സായിരുന്നു. 2022ല്‍ പദവിയൊഴിഞ്ഞ ശേഷം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണു വിയോഗം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....