എംഎസ്‍സി എൽസ 3 കപ്പൽ അപകടം ; നഷ്ടപരിഹാരം തേടിയുള്ള സംസ്ഥാന സർക്കാരിൻറെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള തീരത്തെ എംഎസ്‍സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം തേടിയുള്ള സംസ്ഥാന സർക്കാരിൻറെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 9,531 കോടി രൂപയുടെ അഡ്മിറാലിറ്റി സ്യൂട്ട് ആണ് സംസ്ഥാനം ഫയൽ ചെയ്തിരിക്കുന്നത്. വിഷയത്തിൽ സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകാൻ ആകുമോ എന്ന കാര്യത്തിൽ കപ്പൽ കമ്പനി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും ഉൾപ്പെടെയുണ്ടായ നാശനഷ്ടം കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിൻറെ അഡ്മിറാലിറ്റി സ്യൂട്ട്.

ഇക്കാര്യത്തിൽ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി തുക കെട്ടിവെക്കുന്നത് വരെ കമ്പനിയുടെ തന്നെ മറ്റൊരു കപ്പലായ എംവി അക്കറ്റെറ്റ 2 തടഞ്ഞുവെക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അപകടത്തിൽപ്പെട്ട കപ്പലിലിലെ കണ്ടെയ്നറിൽ നിന്ന് കടലിൽ ഒഴുകിയ മൈക്രോ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ, കേരളത്തിന്‍റെ സമുദ്ര ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും ദോഷകരമായി ബാധിച്ചു എന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...