വിഷം കുത്തിവെച്ച് ക്ഷേത്രത്തിന്റെ ശുചിമുറിയിൽ വിദ്യാർഥിനികൾ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : ​ഗുജറാത്തിൽ ക്ഷേത്രത്തിന്റെ ശുചമുറിയിൽ രണ്ട് കോളേജ് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ സ്വാമി നാരായണൻ ക്ഷേത്രത്തിലാണ് സംഭവം. വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ ഉച്ച കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തി. ഇവരുടെ മൊബൈൽ ഫോണുകൾ അവസാനമായി ഉപയോഗിച്ചിരുന്ന സ്ഥലം ക്ഷേത്ര സമുച്ചയത്തിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി.

ശനിയാഴ്ചയും ഇവരുടെ സ്കൂട്ടറുകൾ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. ക്ഷേത്ര സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടത്. സംഭവസ്ഥലത്തുനിന്ന് സിറിഞ്ചുകളും മരുന്ന് കുപ്പികളും പോലീസ് കണ്ടെടുത്തു. എങ്ങനെ ആത്മഹത്യ ചെയ്യാം എന്നതിനെക്കുറിച്ച് പെൺകുട്ടികൾ ഒരു എ.ഐ പ്ലാറ്റ്‌ഫോമിൽ തിരഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഡിൻഡോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഫോറൻസിക് പരിശോധനകൾ ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി; റാപ്പിഡോ ഡ്രൈവറുടെ വേഷത്തിൽ എത്തിയ അജ്ഞാതനെതിരെ ജാഗ്രതാ നിർദ്ദേശം

0
ഹൈദരാബാദ്: ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം ഓട്ടോറിക്ഷ കാത്തു നിന്ന യുവതിയെ റാപ്പിഡോ...

ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം ; കെബി ഗണേഷ് കുമാർ

0
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന...

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യമുണ്ടായെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാർ...

0
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന സാഹചര്യമുണ്ടായെങ്കിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...