നാമക്കലില്‍ കാറപകടം ; അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിലെ നാമക്കലില്‍ കാറപകടം. അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ജിജോ തോമസ്, ജിനു വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ബംഗളൂരുവില്‍ നിന്നുമാണ് ഇവര്‍ യാത്ര തിരിച്ചത്. വരുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വരാന്‍ ഇവര്‍ക്ക് പാസ്സ് ലഭിച്ചത്. ഇന്ന് പുളിയറ ചെക്‌പോസ്റ്റ് വഴിയാണ് ഇവര്‍ കേരളത്തിലേക്ക് കടക്കേണ്ടിയിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...