പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ സ്കൂൾ പരിസരത്തു പീഡിപ്പിച്ചു ; പ്രധാനാധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ സ്കൂൾ പരിസരത്തു ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ കെന്ദ്രപാറ ജില്ലയിലെ സ്വകാര്യ സ്കൂളിലെ 45 വയസ്സുകാരനായ ഹെഡ്മാസ്റ്ററാണു പിടിയിലായത്. 6, 7 ക്ലാസുകളിലെ പെൺകുട്ടികളെയാണ് ജനുവരി 16ന് ഇയാൾ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്കൂളിൽ പോകാൻ വിസമ്മതിച്ച പെൺകുട്ടികളോടു രക്ഷിതാക്കൾ സംസാരിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. രാവിലെ 6.30 മുതൽ 11 വരെയാണു സ്കൂൾ പ്രവൃത്തിസമയം. കുറച്ചു കുട്ടികൾ ട്യൂഷനുവേണ്ടി ഇതിനുശേഷവും സ്കൂളിൽ തുടരാറുണ്ട്. ഈ സമയത്താണു പ്രധാനാധ്യാപകൻ കുട്ടികളെ പീഡിപ്പിച്ചത്. ഐപിസി, പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയെന്നു രാജ്നഗർ സ്റ്റേഷൻ ഇൻസ്പെക്ടർ അജയകുമാർ ജെന പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ദില്ലി: കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം ; യുവാവിനെ ഗ്രാമവാസികൾ തല്ലിക്കൊന്നു

0
ഛത്ര : ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ...

‘ചിലരെ രഹസ്യമായി കാണേണ്ടി വരും’ ; ഹെലികോപ്റ്റർ വിവാദത്തിൽ പുതിയ വിശദീകരണവുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇക്കുറി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം

0
കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്...