വ്യാജ ആപ് ഉപയോഗിച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച 2 വിദ്യാർഥികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം വ്യാജ ആപ് ഉപയോഗിച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച 2 വിദ്യാർഥികളെ വ്യാപാരികൾ പിടികൂടി ചെർപ്പുളശ്ശേരി പോലീസിനു കൈമാറി. ചെർപ്പുളശ്ശേരിയിലെ വസ്ത്ര വിൽപനശാലയിലും ഫാൻസി കടയിൽ നിന്നു സാധനങ്ങൾ വാങ്ങിയ വിദ്യാർത്ഥികൾ വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് കടക്കാരുടെ പിടിയിലായത്. ഗൂഗിൾ പേ വഴിയാണ് വിദ്യാർത്ഥികൾ സാധനങ്ങൾക്ക് പണം നൽകിയത്. ആപ് ഉപയോഗിച്ച് സ്ക‌ാൻ ചെയ്ത‌് പണം അയച്ചതായി ഇവർ ഭാവിച്ചു.

തുക അയച്ചതിന്റെ ചിഹ്നം മൊബൈൽ ഫോണിൽ കാണിച്ചെങ്കിലും കട ഉടമയുടെ അക്കൗണ്ടിലേക്ക് തുക എത്തിയില്ല. പണം കിട്ടിയില്ലെന്ന് മനസിലാക്കിയ കടയുടമ വിദ്യാർഥികളെ ചോദ്യം ചെയ്തതോടെയാണ് വ്യാജ ആപ് വിവരം അറിഞ്ഞതെന്നു വ്യാപാരികൾ പറയുന്നു. പിന്നീട് ഇവരെ താക്കീതു നൽകി വിട്ടയച്ചു. തൊട്ടടുത്ത ദിവസം മറ്റൊരു കടയിലെത്തി സമാന രീതിയിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചതോടെയാണു വിദ്യാർഥി കളെ പോലീസിനു കൈമാറിയതെന്നു വ്യാപാരികൾ പറഞ്ഞു. സംഭവത്തിൽ ചെർപ്പുളശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളെ ചോദ്യം ചേയ്‌ത ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കൂടുതൽ അന്വേഷണം നടത്തി ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...