ബൈക്കിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി 2 വിദ്യാർത്ഥികൾ മരിച്ചു ; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പൂനെ: പൂനെ നഗരത്തിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. അപകടം സംഭവിച്ച ഉടൻ സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. പൂനെ – അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നഗരത്തിലെ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ മൂന്ന് യുവാക്കളാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ രണ്ട് പേർ കോളേജിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ റെയിൽവെ സ്റ്റേഷനിൽ വിടാനാണ് മറ്റൊരു വിദ്യാർത്ഥി, ബൈക്കുമായി ഇറങ്ങിയത്. വഴിയിൽവെച്ച് ബൈക്കിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

യുവാക്കളിൽ ഒരാൾ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു എന്ന് പോലീസ് പറ‌ഞ്ഞു. അപകടത്തിന് ശേഷം വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ 300 മീറ്ററോളം അകലെ വെച്ച് പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറ‌ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...