സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി ; ഒഴിവായത് വൻ ദുരന്തം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ സബർമതി എക്സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 2:30നായിരുന്നു സംഭവം. ട്രെയിനിൻ്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോർട്ട്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ട്രെയിനിന്റെ മുൻഭാ​ഗം പാറകളിൽ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായും റെയിൽവേ അറിയിച്ചു. എട്ട് കോച്ചുകളുള്ള മെമു ട്രെയിൻ കാൺപൂരിൽ നിന്ന് അപകടസ്ഥലത്തേക്ക് യാത്രക്കാരെ കൊണ്ടുവരാനായി പുറപ്പെട്ടുവെന്ന് റെയിൽവേ നോർത്ത് സെൻട്രൽ റെയിൽവേ സോൺ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ (സിപിആർഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. ബസുകൾ സ്ഥലത്തെത്തി യാത്രക്കാരെ കാൺപൂരിലേക്ക് കയറ്റി. സംഭവം പരിശോധിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...