ക്ഷേമ പെൻഷൻ വിതരണത്തിനുള്ള സഹകരണ കൺസോര്‍ഷ്യത്തില്‍ പ്രതീക്ഷിച്ചത് 2000 കോടി ; ഇതുവരെ കിട്ടിയത് 600കോടി മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തുക സമാഹരിക്കാനുള്ള ധനവകുപ്പ് നീക്കത്തിന് സഹകരണ കൺസോര്‍ഷ്യത്തിന്‍റെ ഭാഗത്ത് നിന്ന് തണുപ്പൻ പ്രതികരണം. 2000 കോടി പ്രതീക്ഷിച്ച് ഒരുമാസം മുൻപ് കരാറിൽ ഏര്‍പ്പെട്ടെങ്കിലും ഇതുവരെ സമാഹരിക്കാനായത് 600 കോടി മാത്രം.  പെൻഷൻ കുടിശികക്ക് പുറമെ വിഷുവിന് മുൻപ് വിതരണം ചെയ്യാൻ തീരുമാനിച്ച അടുത്ത ഗഡുവിനും പണം വകയിരുത്താനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. ഏഴ് മാസത്തെ കുടിശികക്ക് ഒടുവിൽ ഒരുമാസത്തെ പെൻഷൻ അനുവദിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. മസ്റ്ററിംഗ് പൂര്‍ത്തിയായ എല്ലാവര്‍ക്കും പെൻഷനെത്തിക്കാൻ ശരാശരി വേണ്ടത് 900 കോടി. ഏപ്രിൽ മാസം മുതൽ അതാത് മാസത്തെ പെൻഷൻ നൽകിപ്പോകാനും പണമെത്തുന്ന മുറയ്ക്ക് ഇടക്കിടെയായി ആറ് മാസത്തെ കുടിശിക തീര്ക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

പതിവു പോലെ പ്രശ്നം പണം തന്നെ. രണ്ട് മാസത്തെ കുടിശിക തീര്‍ക്കാനുള്ള 2000 കോടി സമാഹരിക്കാൻ സഹകരണ കൺസോഷ്യവുമായി ധനവകുപ്പ് ചര്‍ച്ച തുടങ്ങിയത് ഒക്ടോബറിലാണ്. പലിശനിരക്കിലെ അഭിപ്രായ വ്യത്യാസത്തിലുടക്കി ആഴ്ചകളോളം വൈകിയാണ് ഒടുവിൽ 9.1 ശതമാനം പലിശക്ക് പണം സമാഹരിക്കാമെന്ന് ധാരണയായത്. എന്നാൽ വിവിധ സഹകരണ സ്ഥാപനങ്ങൾ സഹകരിച്ച് കിട്ടേണ്ട തുക പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. ഇത് വരെ  കൺസോഷ്യം സ്വരൂപിച്ചത്  600 കോടിക്ക് അടുത്ത് രൂപമാത്രമാണ്. കേന്ദ്രത്തിന്‍റെ കടുംപിടുത്തം അയഞ്ഞ് കിട്ടിയ തുകയിൽ നിന്ന് വകയിരുത്തിയാണ് ഒരുമാസത്തെ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചത് .. അതേസമയം സാമ്പത്തിക വര്ഷാവസാനം കഴിയുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നും പ്രതീക്ഷിച്ച തുകയെത്തുമെന്നുമാണ് സഹകരണ കൺസോഷ്യം പറയുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...