മുന്‍കാമുകിക്ക് സുഹൃത്തുമായി ബന്ധം : 21-കാരനായ സുഹൃത്തിനെ കൊന്ന് കാമുകന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുന്‍കാമുകിക്ക്  സുഹൃത്തുമായി ബന്ധം ഉണ്ടെന്ന വൈരാഗ്യത്തില്‍  21-കാരനെ സുഹൃത്ത് കുത്തിക്കൊന്നു. ഭിവണ്ടിയില്‍ ഹോട്ടല്‍ വ്യാപാരിയായ സമീര്‍ ഖാനെയാണ് സുഹൃത്തായ അമീര്‍ അന്‍സാരി(29) അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.അമീറുമായി നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി സമീര്‍ അടുപ്പം സ്ഥാപിച്ചതിന്‍റെ  വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ  വിശദീകരണം.

ഹോട്ടല്‍ വ്യാപാരിയായ സമീറും പിക്കപ്പ് വാന്‍ സര്‍വീസ് നടത്തുന്ന അമീറും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്. അടുത്തിടെ അമീറും കാമുകിയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടാവുകയും പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍ മറ്റൊരു കാമുകിയുണ്ടായിട്ടും ഈ പെണ്‍കുട്ടിയുമായി സുഹൃത്തായ സമീര്‍ അടുപ്പം സ്ഥാപിച്ചു. ഇക്കാര്യമറിഞ്ഞ അമീര്‍ സുഹൃത്തിനെ താക്കീത് ചെയ്തു.

പ്രണയത്തില്‍നിന്ന് പിന്മാറിയെങ്കിലും ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അമീറിന്‍റെ  ആഗ്രഹം. അതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്നാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അമീര്‍ താക്കീത് ചെയ്തിട്ടും സമീര്‍ ഖാന്‍ പെണ്‍കുട്ടിയുമായുള്ള അടുപ്പം തുടരുകയായിരുന്നു. ഇതോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

അതിക്രൂരമായാണ് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ നിരവധി തവണ കുത്തിയ ശേഷം യുവാവിന്‍റെ  ജനനേന്ദ്രിയവും വെട്ടിമാറ്റിയിരുന്നു. തുടര്‍ന്ന് വെട്ടിമാറ്റിയ ജനനേന്ദ്രിയം യുവാവിന്‍റെ  വായില്‍ തിരുകിയനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഭിവണ്ടി ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...