താക്കോല്‍ നല്‍കിയില്ല ; മലപ്പുറത്ത് 21 കാരന്‍ പിതാവിന്റെ കാര്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിന്റെ കാര്‍ കത്തിച്ചു . മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് കാര്‍ കത്തിച്ചത്. പിതാവിന്റെ പരാതിയില്‍ 21കാരനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട്...

0
ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ...

കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി ; യാത്രക്കാരെ രക്ഷപ്പെടുത്തി

0
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം...

കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ് ; പണവും ബൈക്കും പോയെന്ന്...

0
മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്....

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...