ബാലസംഘത്തിലൂടെ സംഘടനാപ്രവർത്തന രംഗത്തേക്ക് വന്ന ജസീമ പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബാലസംഘത്തിലൂടെ സംഘടനാപ്രവർത്തന രംഗത്തേക്ക് വന്ന ജസീമ പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയായി. ചാത്തന്നൂർ ഏരിയ കമ്മിറ്റിയിലെ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലെ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായാണ് ജസീമ ദസ്തക്കീറിനെ തെരഞ്ഞെടുത്തത്.

സി.പി.എം. പാർലമെന്ററിരംഗത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മേയർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നീ പരീക്ഷണങ്ങൾക്ക് ശേഷം  സംഘടനാരംഗത്തേക്ക് പ്രായംകുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയെയും തിരഞ്ഞെടുത്തിരിക്കുകയാണ്. എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിരവധി സമരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ എസ്.എഫ്.ഐ. ചാത്തന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. അച്ഛൻ ദസ്തക്കീർ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...