പൗരത്വ നിയമ ഭേദഗതി ; ബി.ജെ.പി ക്ക് വീണ്ടും കനത്ത തിരിച്ചടി ; നാഗാലന്‍ഡില്‍ 22 നേതാക്കള്‍ പാര്‍ട്ടി വിട്ട് നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍

For full experience, Download our mobile application:
Get it on Google Play

കൊഹിമ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി വിട്ട നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു. ദിമാപുറില്‍ വച്ച് നടന്ന ചടങ്ങില്‍ ബിജെപി വിട്ട് വന്ന നേതാക്കളെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്‍റ്   ഷുര്‍ഹോസ്‍ലി സ്വാഗതം ചെയ്തു.

കൂടുതല്‍ നേതാക്കള്‍ ബിജെപി നിന്ന് രാജിവെച്ച് പാര്‍ട്ടിയിലേക്കെത്തുമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ്   മുകിബുര്‍ റഹ്മാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് മുകിബുര്‍ റഹ്മാന്‍ പറഞ്ഞു.

ജനങ്ങളുടെ പൗരത്വം  സംരക്ഷിക്കാനായി നാഗാ പീപ്പിള്‍സ് ഫ്രണ്ട് കഠിനമായി പ്രയത്നിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡിസംബറില്‍ ദിമാപുര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് നാഗാലാന്‍ഡ് സര്‍ക്കാര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ ഈ പെര്‍മിറ്റ് കൊണ്ട് സാധിക്കില്ലെന്ന് റഹ്മാന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എ.ടി.സിയുടെ സമയോചിത ഇടപെടൽ ; ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ : മുംബൈ വിമാനത്താവളത്തിൽ...

0
മുംബൈ : മുംബൈ വിമാനത്താവളത്തിൽ വൻ വിമാനദുരന്തത്തിന് കാരണമാകുമായിരുന്ന കൂട്ടിയിടി ഒഴിവായി....

കേന്ദ്രത്തിന്റെ ഇടപെടലിൽ ഇന്ത്യയിലെ 1.60 ലക്ഷം അക്കൗണ്ടുകൾ നീക്കി ; നടപടികൾ വിശദീകരിച്ച്...

0
ഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ...

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

0
കോട്ടയം : സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൌജന്യ സർവീസ് അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ...

തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം ; ബിനോയ് വിശ്വം

0
തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി...