പുറംപോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ജില്ലയില്‍ പുറംപോക്കില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം നടത്തി. റാന്നി മടന്തമണില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ബേബിക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. ഗണേഷ് താമസ സ്ഥലത്തെത്തി കൈമാറി. പുറമ്പോക്കിലും റെയില്‍വേയുടെ സ്ഥലത്തും താമസിക്കുന്ന ഭവന രഹിത നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേഷന്‍ കാര്‍ഡ് വിതരണം നടത്തിയത്. ഇതിനായി അപേക്ഷകന് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം.

റേഷന്‍ കാര്‍ഡിനായി പുറമ്പോക്കില്‍ താമസിക്കുന്ന ബേബിയുടെ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. ഗണേഷും റേഷനിംഗ് ഇന്‍പെക്ടര്‍ ബിജുരാജും പരിശോധന നടത്തി മേല്‍നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്. ഭാര്യ രാധികയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ബേബിയുടെ കുടുംബം. ബേബിക്ക് മാത്രമാണ് കുടുംബത്തില്‍ നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളത്. മറ്റ് കുടുംബാംഗങ്ങള്‍ക്കും ആധാര്‍ ലഭിക്കുന്ന മുറയ്ക്ക് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാം. റേഷന്‍ കാര്‍ഡ് ഇല്ലാത്തതു മൂലം ഒരു കുടുംബവും സംസ്ഥാനത്ത് പട്ടിണി കിടക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് റേഷനിംഗ് ഇന്‍പെക്ടര്‍മാര്‍ പരിശോധന നടത്തി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. തടിയൂര്‍ പുറമ്പോക്കില്‍ താമസിക്കുന്ന മുടവന്‍പൊയ്കയില്‍ ബാലന്(59) റേഷന്‍ ഇന്‍പെക്ടര്‍ ഗിരീഷ് സ്വയം കണ്ടെത്തി പരിശോധിച്ച് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കുകയുണ്ടായി. ബാലന്റെ തടിയൂരിലെ താമസ സ്ഥലത്തെത്തി താലൂക്ക് സപ്ലൈ ഓഫീസര്‍ ജി. ഗണേഷ് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....