മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തില്‍ 23.24 കോടി രൂപ കുടിശ്ശിക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം നല്‍കാനുള്ള തുക വന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളുടെ തുടര്‍ വിദ്യാഭ്യാസം പ്രതിസന്ധിയില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 23.24 കോടി രൂപയാണ് കുടിശ്ശികയായത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം ചെലവഴിക്കേണ്ട 23.24 കോടി രൂപയാണ് 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ കുടിശ്ശികയായത്. തിരുവനന്തപുരം (2.44 കോടി), കൊല്ലം (3.77 കോടി), കോഴിക്കോട് (3.28 കോടി) തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്.

വിവരാവകാശ നിയമ പ്രകാരമാണ് ഫിഷറീസ് ജോയന്റ് ഡയറക്ടര്‍ ഓഫീസ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 2,44,37,262 കോടി രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക. മറ്റ് ജില്ലകളിലുള്ള കുടിശ്ശിക ഇങ്ങനെയാണ്: കൊല്ലം- 3,77,44,656 കോടി, പത്തനംതിട്ട (1,14,55,799), ആലപ്പുഴ (1,32,67,376), കോട്ടയം (1,23,49,923), ഇടുക്കി (1,72,49,424), എറണാകുളം (2,95,88,469), തൃശ്ശൂര്‍ (95,28,705), പാലക്കാട് (80,26,301), മലപ്പുറം (1,63,17,504), കോഴിക്കോട് (3,28,93,200), വയനാട് (1,72,043), കണ്ണൂര്‍ (20,94,414), കാസര്‍കോട് (15,74,963).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കാസർ​ഗോഡ്; എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക്...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...