ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ആന്‍ഡി പൈക്രോഫ്റ്റ് ഉണ്ടാവില്ല

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ആന്‍ഡി പൈക്രോഫ്റ്റ് ഉണ്ടാവില്ല. ഇന്ത്യ – പാക് മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ട് വിവാദങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നു. ഇന്ന് യുഎഇക്കെതിരായ മത്സരത്തില്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ മാച്ച് റഫറി ആയേക്കും. പാക് സമ്മര്‍ദത്തിന് ഭാഗികമായി വഴങ്ങുകയായിരുന്നു ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. നിര്‍ണായകമായത് യുഎഇ -ഒമാന്‍ ബോര്‍ഡുകളുടെ ഇടപെടലെന്നാണ് സൂചന. പൈക്രോഫ്റ്റ് ടൂര്‍ണമെന്റ് ചുമതലയില്‍ തുടരും. മറ്റു മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിക്കും.

പൈക്രോഫ്റ്റിനെ മാറ്റണമെന്ന് നേരത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വന്നില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്നുള്ള ഭീഷണയും പാകിസ്ഥാന്‍ മുഴക്കിയിരുന്നു. മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്ഥാന്‍ നായകന് ഹസ്തദാനം നല്‍കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റനോട് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദേശിച്ചുവെന്ന് പിസിബി ആരോപിച്ചു. അതുപ്രകാരമാണ് സൂര്യകുമാര്‍ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം. തുടര്‍ന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബഹളത്തിൽ കലാശിച്ചു

0
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാനുള്ള നീക്കത്തിനെതിരെ...

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...