പറമ്പിക്കുളം ഒറവൻപാടി ഊരിലേക്കുള്ള പാലം നിർമാണം തുടങ്ങുന്നു ; 23ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്നു കിടക്കുന്ന പാലം ഉടൻ പുനർ നിർമിക്കുമെന് വനം വകുപ്പ്.ഇതിനായി 23 ലക്ഷം രൂപയുടെ നിർമ്മാണ അനുമതി ലഭിച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു. വനം വകുപ്പിന്‍റെ ഫണ്ട് തികഞ്ഞില്ലെങ്കിൽ എം എൽ എ ഫണ്ടിൽ നിന്ന് തുക നൽകുമെന്ന് കെ.ബാബു എം എൽ എ വ്യക്തമാക്കി.

2018 ലെ പ്രളയത്തിൽ തകർന്നതാണ് കുരിയാർകുറ്റി പുഴയിലെ കപ്പാർ പാലം. ഇതോടെ ഒറവൻ പാടി ആദിവാസി ഊര് പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. 7 കിലോമീറ്റർ നടന്നാൽ മാത്രമെ വാഹനം കിട്ടുന്ന സ്ഥലത്തെത്തു. പാലമില്ലാത്തതിനാൽ അവശയായ രോഗിയെ മുളയിൽ കെട്ടി ആശുപത്രിയിലെത്തിക്കേണ്ടി വന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലത്തിന്‍റെ നിർമ്മാണത്തിന് അനുമതി തേടി വനം വകുപ്പ് അപേക്ഷ നൽകിയിരുന്നു. ഇതിന്‍റെ നിർമ്മാണ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

23 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കാനാണ് തീരുമാനം. അടുത്ത ദിവസം പാലക്കാടെത്തുന്ന വനം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി നടപടികൾ വേഗത്തിലാക്കാനാണ് ജനപ്രതിനിധികളുടെ ശ്രമം. ഊരിൽ 30 കുടുംബങ്ങളാണുള്ളത്. പാലം തകർന്നു കിടക്കുന്നതിനാൽ റേഷൻ കടയിൽ നിന്ന് സാധനങ്ങൾ എത്തിക്കുന്നത് പോലും ഏറെ പണിപ്പെട്ടാണ്. പാലം പുനർനിർമിച്ചാൽ ഈ ദുരിതയാത്രയ്ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഊരുവാസികൾ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...