തെരുവ് നായകളെ നിയന്ത്രിക്കാൻ പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ ; പദ്ധതി സംസ്ഥാനത്ത് ആദ്യമായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തെരുവ് നായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പാലക്കാട് നഗരസഭയുടെ പുതിയ പദ്ധതി. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയ പ്രൈവറ്റ് കെന്നൽസ് പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് ആശയം നടപ്പിലാക്കുന്നത്.

തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടുത്ത് തന്നെ കൊണ്ടു വിടുന്നതാണ് പതിവ് രീതി. ഇക്കാരണത്താൽ തെരുവ് നായ്ക്കളുടെ എണ്ണം അതാത് സ്ഥലത്ത് കുറയുന്നില്ല എന്നർത്ഥം. പ്രജനനം ഇല്ലാതായി, ഘട്ടഘട്ടമായേ എണ്ണക്കുറവുണ്ടാകൂ. ഇതിനുള്ള പോംവഴിയാണ് പ്രൈവറ്റ് കെന്നൽസ്. വന്ധ്യംകരിച്ചാൽ നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. നായകളുടെ പരിപാലം താത്പര്യമുള്ളവരെ ഏൽപ്പിക്കും. ഭക്ഷണം, ചികിത്സ എന്നിവയ്ക്ക് നഗരസഭ നിശ്ചിത തുക നൽകും. തെരുവ് നായ്ക്കളെ പോറ്റുന്നവരെ ഉൾപ്പെടുത്തി പ്രൈവറ്റ് കെന്നൽസ് ജനകീയ മാതൃകയാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...