Wednesday, January 8, 2025 8:33 am

അബുദാബിയിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്റ്ററന്റുകൾ 2024ൽ അടച്ചുപൂട്ടിയതായി അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി അറിയിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. വീണ്ടും അത് ആവർത്തിക്കുന്നവർക്ക് കർശന താക്കീത് നൽകും. എന്നാൽ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്നം പരിഹരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ശുചിത്വമില്ലായ്മ, ഭക്ഷണം സൂക്ഷിക്കുന്നിടത്ത് നിർദിഷ്ട താപനില ക്രമീകരിക്കാതിരിക്കുക, ഭക്ഷ്യോൽപന്നങ്ങൾ ഇടകലർത്തി സൂക്ഷിക്കുക, സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ച്‌ വയ്ക്കുക, റസ്റ്ററന്റിൽ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തുക, പഴകിയ ഇറച്ചി ശീതീകരിച്ച്‌ വിൽക്കുക, ഉറവിടം വ്യക്തമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, ഭക്ഷണ മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയവർക്കെതിരെയാണ് നടപടിയെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍...

എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്തു പറയുന്ന...

0
കൽപ്പറ്റ : എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ...

ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി

0
ദില്ലി : വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം...

ശബരിമല തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം

0
ശബരിമല : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന...