കേരളത്തിലും 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന നഗരങ്ങള്‍ വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലും 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന നഗരങ്ങള്‍ വരുന്നു. ആദ്യഘട്ടമായി 24 മണിക്കൂറും തുറന്നരിക്കുന്ന നഗരം തിരുവനന്തപുരത്താണ് നടപ്പിലാക്കുന്നത്. കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

തിരുവനന്തപുരത്ത് നഗരസഭ നിശ്ചയിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയിലും സജീവമാകുന്ന നിരത്തുകളും തുറന്നിരിക്കുന്ന കച്ചവടസ്ഥാപനങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് പ്രധാനഗരങ്ങളിലും പദ്ധതി വരുന്ന ഏപ്രിലില്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കും. ഇതിനായി ടൂറിസം, പോലീസ് , തദ്ദേശഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്ഥിരം സമിതി രൂപീകരിക്കും.

ഐടി മേഖലയില്‍നിന്നുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിലെ നഗരങ്ങളില്‍ രാത്രി ജീവിതമില്ലെന്ന പരാതി ഉയര്‍ന്നത്. പബ്ബുകള്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ അംഗീകരിച്ചിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളും 24 മണിക്കൂറും ഉണര്‍ന്നിരുന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...