25 ലക്ഷവും എസ് യു വി കാറും സ്ത്രീധനമായി വേണം ; യുവതിക്ക് എച്ച് ഐ വി കുത്തിവെച്ച് ഭർതൃവീട്ടുകാരുടെ പീഡനം

For full experience, Download our mobile application:
Get it on Google Play

ദില്ലി : സ്ത്രീധനം പോരെന്ന് പറഞ്ഞ് എച്ച് ഐ വി കുത്തിവച്ച് യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ പീഡനമെന്ന് പരാതി. ഉത്തർപ്രദേശിലെ ഗംഗോ കോട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. എസ് യു വി കാറും 25 ലക്ഷം രൂപയും ഉൾപ്പെടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർതൃവീട്ടുകാരുടെ പീഡനം എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ബലമായി എച്ച് ഐ വി കുത്തിവെച്ചെന്നാണ് കുടുംബത്തിൻ്റെ ആരോപണം. യുവതിയുടെ പിതാവാണ് ഇതുസംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെ തുടർന്നു കേസ് റജിസ്റ്റർ ചെയ്‌തതായി പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:
ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി സോനാൽ എന്ന യുവതിയുടെ വിവാഹം 2023 ഫെബ്രുവരി 15നാണ് നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകി. എന്നാൽ ഭർതൃവീട്ടുകാർ സന്തുഷ്‌ടരായില്ല. എസ് യു വി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത്രയും വലിയ സ്ത്രീധനം നൽകാനാകില്ലെന്ന് കുടുംബം അറിയിച്ചു. ഇതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാൽ യുവതിക്ക് വീണ്ടും ശാരീരികവും മാനസികവുമായ പീഡനമാണ് ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത്. ഒടുവിൽ എച്ച് ഐ വി കുത്തിവച്ച് യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ എച്ച് ഐ വി ബാധയുണ്ടെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച് ഐ വി നെഗറ്റീവാണ്. ഇതിനെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റ് കുടുംബാംഗങ്ങൾക്കെതിരെയും ഗംഗോ കോട് വാലി പോലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....