നടൻ എം.ജി സോമൻ വിടവാങ്ങിയിട്ട് 25 വർഷം ; ഒരുമാസം നീളുന്ന പരിപാടികൾ സംഘടിപ്പിച്ച് എം.ജി.സോമൻ ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നടൻ എം.ജി.സോമന്‍റെ  സ്മരണയുമായി ബന്ധപ്പെട്ട് എം.ജി.സോമൻ ഫൗണ്ടേഷൻ ഒരുമാസം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. സോമൻ വിടവാങ്ങിയിട്ട് ഇക്കൊല്ലം 25 വർഷം പൂർത്തിയാകുകയാണ്. നവംബർ 17-ന് ലഹരിക്കെതിരേയുള്ള തെരുവുനാടക ബോധവത്കരണ പരിപാടിയോടെയാണ് തുടക്കം.

കരുനാഗപ്പള്ളി നാടകശാല അവതരിപ്പിക്കുന്ന ‘അരുത് ലഹരി’ എന്ന ലഹരിവിരുദ്ധ തെരുവുനാടകം 17, 18 തീയതികളിൽ തിരുവല്ലയിലും പരിസരങ്ങളിലുമായി 12 ഇടങ്ങളിൽ അവതരിപ്പിക്കും. 19-ന് ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബാലികാമഠം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് കലാമത്സരങ്ങൾ നടത്തും. 25, 26 തീയതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ യുവാക്കൾക്ക് നാടകക്കളരി നടക്കും.

25-ന് 9.30-ന് സംവിധായകൻ ശ്യാമപ്രസാദ് കളരി ഉദ്ഘാടനംചെയ്യും. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ അമച്വർ നാടക മത്സരം. രണ്ടിന് തിരുവല്ല സെന്റ് ജോൺ‌സ് ഓഡിറ്റോറിയത്തിൽ നാടകമത്സരം നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്യും. സോമന്‍റെ  ചരമദിനമായ ഡിസംബർ 12-ന് തിരുമൂലപുരത്തെ വീട്ടിൽ ആസാദ് നഗർ റെസിഡൻസ് അസോസിയേഷന്‍റെ  നേതൃത്വത്തിൽ പുഷ്പാർച്ചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...