ഡോ.എം.എസ് സുനിലിന്റെ 253 – മത് സ്നേഹഭവനം ബിന്ദുവിനും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 253 – മത് സ്നേഹഭവനം പത്തനംതിട്ട തോട്ടുപുറം ശിവാലയ ത്തിൽ ബിന്ദു ഓമനക്കുട്ടനും കുടുംബത്തിനുമായി ഷിക്കാഗോ എൽമാഷ് സിഎസ്ഐ ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും സിഎസ്ഐ ചർച്ച് അംഗം പ്രദീപ് തോമസ് നിർവഹിച്ചു.

വർഷങ്ങളായി ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു ഓമനക്കുട്ടനും ഭാര്യ ബിന്ദുവും പ്ലസ് വൺ വിദ്യാർഥിനിയായ മകൾ അർച്ചനയും താമസിച്ചിരുന്നത്. മകളുടെ വിദ്യാഭ്യാസത്തിനും വീട്ടുചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയാൻ യാതൊരു നിവൃത്തിയുമില്ലാതെ അപകടാവസ്ഥയിലുള്ള കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറി യും സിറ്റൗട്ടുമടങ്ങിയ ഒരു വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സജി ജോൺ, പ്രോജക്ട് കോഡിനേറ്റർ കെ.പി ജയലാൽ, ബാലചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...