ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി മാറി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ബാങ്കിൽ പണയംവെച്ച 28 പവനോളം തൂക്കം വരുന്ന സ്വർണം മുക്കുപണ്ടമായി മാറി. കർണാടക ബാങ്ക് മംഗൽപ്പാടി ശാഖയിൽ 2024ൽ പണയംവെച്ച സ്വർണ്ണങ്ങളിൽ ചിലതാണ് മുക്കുപണ്ടമായി മാറിയത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണം പണയംവെച്ച മഞ്ചേശ്വരം സ്വദേശി മരണപ്പെട്ടിരുന്നു. ഇയാളുടെ മകൻ ആണ് സ്വർണം തിരിച്ചെടുക്കാൻ ബാങ്കിൽ എത്തിയത്. 15 ഓളം ബാങ്കുകളിൽ അന്വേഷണം നടത്തിയാണ് മകൻ മംഗൽപാടി ശാഖയിൽ എത്തിയത്. സ്വർണം കണ്ടെത്തിയെങ്കിലും നെക്ലേസ് അടക്കമുള്ള മാലയിൽ സംശയം തോന്നി.

തുടർന്നു ബാങ്ക് അധികൃതർക്ക് പരാതി നൽകി. ഇവരുടെ അന്വേഷണത്തിലാണ് 227 ഗ്രാം സ്വർണം മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയത്. പണയം വെച്ച സ്വർണത്തിലും ഇപ്പോഴുള്ള സ്വർണത്തിലും ഗ്രാമിൽ വ്യത്യാസം ഉണ്ടെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണയം വെച്ചയാൾ മരണപ്പെട്ടതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടി വരുമെന്ന് മഞ്ചേശ്വരം സി ഐ അജിത് പറഞ്ഞു. ഫോൺ രേഖകളും മറ്റും പരിശോധിക്കുകയാണ് പോലീസ്. ബാങ്ക് ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...