നെടുമ്പ്രം പഞ്ചായത്തിലെ 29 വീടുകൾ തലവടി പഞ്ചായത്തിൽ ഉൾപെടുത്താൻ തദ്ദേശ അദാലത്തിൽ ആദ്യ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ വാർഡ് പതിമൂന്നിന് ഉൾപ്പെടുന്ന 29 വീടുകൾ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമ പഞ്ചായത്തിന്റെ കെട്ടിട നികുതി രജിസ്റ്ററിൽ ഉൾപ്പെടുത്താൻ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പത്തനംതിട്ട ജില്ലാ തല തദ്ദേശ അദാലത്തിൽ ആദ്യ തീരുമാനം. സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് തീരുമാനം പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിൽ വരുന്ന ഈ പ്രദേശം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ആണ് ഉൾപ്പെടുന്നത്. പുതുവൽ എന്ന ഈ പ്രദേശം നെടുമ്പ്രം പഞ്ചായത്തിലൂടെ കടന്നുപോകുന്ന മണിമലയാറിന്റെ മറുകരയിലാണ് സ്ഥിതി ചെയ്യന്നത്. ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റും മറുകരയിൽ എത്തണമെങ്കിൽ ഇവിടുത്തെ സാധരണക്കാരായ ആളുകൾക്ക് വലിയ സാമ്പത്തിക ചിലവ് വന്നിരുന്നു. മാത്രമല്ല വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുമുല്ല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇവിടേക്ക് എത്തിക്കുന്നതിനുള്ള കാലതാമസവും നേരിടുന്നു. ഇതിന് പരിഹാരമായാണ് നെടുമ്പ്രം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ 29 വീടുകൾ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമ പഞ്ചായത്തിൽ ഉൾപെടുത്താൻ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...