മുഖ്യമന്ത്രിക്ക് എ ഡി ജി പിയെ ഭയം, ഇപ്പോഴത്തേത് കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സർക്കാർ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളം കണ്ടതിൽ വച്ചേറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരാണ് സംസ്ഥാന സർക്കാർ എന്ന് വിമർശിച്ച് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിന് ഹൈക്കോടതി സർക്കാരിനെ വിമർശിച്ച പശ്ചാത്തലത്തിൽ, മൊഴികൾ അടിസ്ഥാനമാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് മുന്നോട്ടു പോകണമെന്ന് പറഞ്ഞ ചെന്നിത്തല, ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നും, റിപ്പോർട്ട് മറച്ചുവെച്ചു കൊണ്ട് സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിൻ്റേത് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇരകളെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എ ഡി ജി പിയെ സംരക്ഷിക്കുകയാണെന്നും, അദ്ദേഹത്തിന് എ ഡി ജി പിയെ ഭയമാണെന്നും പറഞ്ഞ രമേശ് ചെന്നിത്തല, പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായങ്ങൾ ഉയർന്നിട്ടും എ ഡി ജി പിയെ സംരക്ഷിക്കുന്ന നടപടി ലജ്ജാവഹമാണെന്നും വിമർശിച്ചു. മുങ്ങാൻ പോകുന്ന കപ്പലാണ് ബി ജെ പിയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...