2950 കോടി ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ധാരണാ പത്രം ഒപ്പു വെച്ചിരുന്നു ; നിയമസഭയില്‍ പോലും അത് മറച്ചു വെച്ചതിന് പിന്നില്‍ വ്യവസായമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമേരിക്കന്‍ കമ്പിനി ഇഎംസിസി ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് നിയമസഭയിലും മറച്ചുവെച്ചു. 2020 ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തില്‍ വെച്ച്‌ ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ധാരണാ പത്രം ഒപ്പു വെച്ചിരുന്നു. 2950 കോടിയുടേതാണ് കരാര്‍

ഇഎംസിസി നല്‍കുന്ന ട്രോളറുകളില്‍ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ പോയി മീന്‍പിടിക്കും. അത് ഇഎംസിസിയുടെ കപ്പലുകള്‍ക്ക് നല്‍കും. അത് കേരളത്തില്‍ ഇഎംസിസിയുടെ സംസ്‌കരണ ശാലകളില്‍ സംസ്‌കരിക്കും. ഇഎംസിസി അത് കയറ്റുമതി ചെയ്യും. പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം ഇഎംസിസിക്ക് അനുവദിച്ചു. മുതല്‍മുടക്കുന്നതും കച്ചവടം നടത്തുന്നതും അമേരിക്കന്‍ കമ്പിനിയായ ഇഎംസിസിയാണ്. മത്സ്യബന്ധനം നടത്തുന്നത് നമ്മുടെ മത്സ്യത്തൊഴിലാളികളും, ഇതാണ് പദ്ധതി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് നിയമസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയ വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഇഎംസിസിയുടെ പേര് മറച്ചുവെച്ചു.

അസെന്‍ഡ് വ്യവസായ സംഗമത്തിലെ പദ്ധതി നിര്‍ദ്ദേശങ്ങളെക്കുറിച്ച്‌ മോന്‍സ് ജോസഫ്, പി ജെ ജോസഫ്, സി എഫ് തോമസ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. സംഗമത്തില്‍ ധാരണാ പത്രം ഒപ്പിട്ടതും താല്‍പര്യപത്രം ലഭിച്ചതുമായ പദ്ധതികളുടെ വിശദവിവരം

രേഖാമൂലം നല്‍കിയാണ് മന്ത്രി മറുപടി പറഞ്ഞത്. നിക്ഷേപകരെ സഹായിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതും കെഎസ്‌ഐഡിസിയില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതും മന്ത്രി അറിയിച്ചു. ഒരു ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപ വാഗ്ദാനങ്ങളാണ് അസെന്‍ഡില്‍ ലഭിച്ചത്. ഇതനുസരിച്ച്‌ താല്‍പര്യപത്രം ഉള്‍പ്പെടെ 158 ധാരണാപത്രങ്ങള്‍ സംരംഭകരുമായി ഒപ്പിട്ടു.

പദ്ധതികളുടെ പട്ടികയും മന്ത്രി നല്‍കി. സ്വദേശത്തും വിദേശത്തുമുള്ള ചെറുതും വലുതുമായ കമ്പിനികളുടെ പട്ടികയില്‍ ഇഎംസിസി ഇല്ലായിരുന്നു. വ്യവസായ നിക്ഷേപ സംഗമത്തിലാണ് ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ധാരണാ പത്രം ഒപ്പു വെച്ചതെങ്കില്‍ അക്കാര്യം നിയമസഭയില്‍ മറച്ചുവെച്ചു. അല്ലെങ്കില്‍ നിക്ഷേപ സംഗമത്തിനു ശേഷം പിന്‍വാതിലിലൂടെ ഇഎംസിസി ക്ക് ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കി. രണ്ടായാലും ഗുരുതര തെറ്റാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...