ആലപ്പുഴയില്‍ ദേശീയ പാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 14 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : ആലപ്പുഴയില്‍ ദേശീയ പാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 14 പേര്‍ക്ക് പരിക്ക്. കുളച്ചലില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന മിനി ബസ് മറിഞ്ഞ് യാത്രക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു. മല്‍സ്യബന്ധന ബോട്ടിലെ ജോലിക്കായി എത്തിയവരായിരുന്നു മിനി ബസ്സിലുണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആദ്യ അപകടം. തെക്കുനിന്ന് വരികയായിരുന്ന മിനി ബസ് അരൂര്‍ ബൈപാസ് കവലയിലെ മീഡിയനില്‍ തട്ടിയാണ് മറിഞ്ഞത്. നാട്ടുകാരും പോലിസും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് ബസ് ഉയര്‍ത്തി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ദേശീയ പാതയില്‍ ചന്തിരൂര്‍ പുതിയ പാലത്തിന് തെക്ക് ഭാഗത്ത് ശാന്തിഗിരി ആശ്രമം ഓയില്‍ മില്ലിന് മുന്‍വശത്ത് മൂന്ന് മണിക്കായിരുന്നു രണ്ടാമത്തെ അപകടം ഉണ്ടായത്. പരുക്കേറ്റ ടൂറിസ്റ്റ് ബസ് ക്ലീനറെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബംഗ്ളൂരുവില്‍ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് കെഎസ്‌ആര്‍ടിസി ഗരുഡ ബസിന്റെ പിന്നിലിടിച്ച്‌ നിയന്ത്രണം തെറ്റി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് ചന്തിരൂരില്‍ അപകടം ഉണ്ടായത്. ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ബസില്‍ ഉണ്ടായിരുന്ന ഒരു ഡോക്ടറുടെ നിര്‍ദേശപ്രകരമാണ് ക്ലീനറെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ടൂറിസ്റ്റ് ബസുകള്‍ രണ്ടും ബംഗ്ളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. എറണാകുളത്തു നിന്ന് കൊല്ലത്തേയ്ക്ക് കമ്പിയുമായി പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ഇടുക്കി: ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...