കെ – റെയില്‍ വിരുദ്ധ സമരം : റിമാന്‍ഡിലായ വനിതാ നേതാവിന് രാത്രിയോടെ ജാമ്യം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മുളക്കുഴയില്‍ നടന്ന കെ – റെയില്‍ വിരുദ്ധ സമരത്തെ തുടര്‍ന്ന് റിമാന്‍ഡിലായ വനിതാ നേതാവിന് ജാമ്യം ലഭിച്ചു. കെ – റെയില്‍ വിരുദ്ധ സമരസമിതി ജില്ലാ കമ്മിറ്റി അംഗമായ മുളക്കുഴ കൊഴുല്ലൂര്‍ തെക്കേ ചരുവില്‍ സിന്ധു ജയിംസിന് ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ രാത്രിയോടെ ജാമ്യം അനുവദിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹജരാകാതിരുന്നതും പോലിസ് സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കാതിരുന്നതിനാലും  സിന്ധു ജയിംസിന് ജാമ്യം ലഭിക്കാന്‍ വൈകിയതായി സമരസമിതി ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ പറഞ്ഞു. പോലീസും ഭരണാധികാരികളും ചേര്‍ന്ന് നടത്തുന്ന നിയമവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിക്ഷേധ പരിപാടി ഇന്ന് വൈകിട്ട് ചെങ്ങന്നൂര്‍ നഗരത്തില്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മുളക്കുഴ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഇരുട്ടുമുക്ക് ജംഗഷന് തെക്കായുള്ള ആതിരയില്‍ സുദര്‍ശന്റെ പുരയിടത്തില്‍ സ്ഥാപിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതിര്‍ത്തി കല്ല് പിഴുതെറിയുന്നത് തടയനെത്തിയ ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യുവിനേയും മറ്റ് ഉദ്യോഗസ്ഥരേയും തടഞ്ഞ് വച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് സിന്ധുവിനെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ അയച്ചത്. കേസിലെ 7-ാം പ്രതിയാണ് സിന്ധു ജയിംസ്.

കേസില്‍ ഒന്നു മുതല്‍ 8 വരെ പ്രതികളില്‍ സിന്ധു ജയിംസ് ഒഴിച്ച് ബാക്കി 7 പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍, സജു ഇടക്കല്ലില്‍, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, സതീഷ് കൃഷ്ണന്‍, രമേശ് പേരിശ്ശേരി, കലാ രമേശ് എന്നിവരും കണ്ടാലറിയാവുന്ന ബിജെപി, എസ്.യു.സി.ഐ പ്രവര്‍ത്തകര്‍ ഉള്‍പടെ 30 പേര്‍ സംഘം ചേര്‍ന്ന് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നാണ് പോലിസ് കേസ്. ഓണ്‍ലൈനിലൂടെയാണ് കോടതിയില്‍ കേസ് വാദം കേട്ടത്. പ്രതിക്കുവേണ്ടി അഡ്വ.ഏബ്രഹാം ജോസഫ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...