അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തൃശൂര്‍ ചേര്‍പ്പ് സ്വദേശി സതീഷ് എന്ന് വിളിക്കുന്ന റഫീഖ് ആണ് പിടിയിലായത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുകയാണ് ഇയാളുടെ മോഷണരീതി. നിലമേല്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ചടയമംഗലം പോലീസ് റഫീഖിനെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരത്തെ ലോഡ്ജില്‍ എത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

സ്വര്‍ണാഭരണങ്ങള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം ജില്ലയില്‍ പുത്തൂര്‍, ഏനാത്ത്, കൊട്ടാരക്കര, ചടയമംഗലം, നിലമേല്‍, അഞ്ചല്‍, ഏറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. തിരുവനന്തപുരം ജില്ലയില്‍ 30 ഓളം മോഷണകേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയള്‍ക്കെതിരെയുള്ള കൂടുതല്‍ കേസുകളും ക്ഷേത്രങ്ങളില്‍ നടത്തിയ കവര്‍ച്ചകളിലാണ്‌. ഒരു മാസം മുന്‍പാണ് ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയത്.

തിരുവനന്തപുരത്തെ ലോഡ്ജില്‍ താമസിക്കുന്ന റഫീഖ് രാത്രിയില്‍ മോഷണം നടത്തേണ്ട ക്ഷേത്രത്തിന് സമീപം ബസില്‍ വന്നിറങ്ങി മോഷണം നടത്തും. ശേഷം വെളുപ്പിനെ കിട്ടുന്ന വണ്ടിക്ക് തിരികെ പോകും. തൊട്ടടുത്ത ദിവസം ലോഡ്ജില്‍ നിന്നും പുറത്തിറങ്ങാറില്ല. വീണ്ടും അടുത്ത ദിവസം സമാനമായ രീതിയില്‍ മോഷണത്തിനിറങ്ങും. ഇതാണ് ഇയാളുടെ രീതി എന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു : ഒരാള്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു....

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....