വീടിന് തീപിടിച്ച്‌ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരും : റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീടിന് തീപിടിച്ച്‌ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നെന്ന് റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുകയാണെന്നും റൂറല്‍ എസ് പി അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഡാര്‍വിന്‍ പറഞ്ഞു. വീടിനകത്ത് ഉണ്ടായത് വന്‍ തീപിടിത്തമാണെന്നും, വീടിന്റെ മുകള്‍നിലയില്‍ കിടന്ന് ഉറങ്ങിയവര്‍ പുക ശ്വസിച്ചാണ് മരിച്ചതെന്നും ഡാര്‍വിന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ക്കും തീപിടിച്ചിട്ടുണ്ട്. ബൈക്കിലെ പെട്രോളില്‍ നിന്നാണോ തീപടര്‍ന്നതെന്ന് പരിശോധിക്കണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ (64), ഭാര്യ ഷെര്‍ളി (53), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രതാപന്റെ മൂത്തമകന്‍ നിഖില്‍ (29) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊടുപുഴയിൽ മദ്യലഹരിയിൽ ലോകകപ്പ് ഫൈനൽ പ്രദര്‍ശനത്തിനിടെ അതിക്രമം ; പോലീസിന് ഹൈക്കോടതി നോട്ടീസ്

0
തൊടുപുഴ : മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ച സ്ഥലത്ത്...

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...