വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവം ; രണ്ടു പേര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തില്‍ മനു യശോധരന്‍ (39), ചപ്പാത്ത് ഹെവന്‍വാലി എസ്റ്റേറ്റില്‍ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടര്‍ കനി മലറിന്റെ പക്കല്‍ നിന്നാണ് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തത്.

കഴിഞ്ഞ ദിവസം ഏലപ്പാറയിലെ ക്ലിനിക്കില്‍ എത്തിയ ഇവര്‍ തങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി. ഡോക്ടര്‍ കമ്പത്ത് ആണെന്ന് പറഞ്ഞതോടെ ക്ലിനിക്കില്‍ നിന്ന് ഒരു ജീവനക്കാരനെയും കാറില്‍ കയറ്റി ഇവര്‍ തമിഴ്നാട്ടിലേക്കു പോയി. കമ്പത്ത് എത്തിയ ശേഷം കനിമലറിനെ കണ്ട ഇവര്‍ തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു. ഡോക്ടറുടെ പേരില്‍ കേസുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വന്ന ‌കാറില്‍ ഡോക്ടറെയും കയറ്റി കുമളിയിലേക്കു പുറപ്പെട്ടു. കേസ് ഒഴിവാക്കി നല്‍കാമെന്നു പറഞ്ഞു യാത്രയ്ക്കിടെ ഇവര്‍ പണം ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...