ലഹരികടത്തു കേസില്‍ കൊച്ചി വെണ്ണല സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരികടത്തു കേസില്‍ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും സംഘവും ബെംഗളുരുവില്‍ അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്, ഹവാല സംഘവുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സിനിമാ നടനായ ബന്ധു അകന്നതിന്റെ പക തീര്‍ക്കാനായിരുന്നു ഒറ്റ് എന്നാണ് വിവരം. നേരത്തെ ഈ സംഘവുമായുള്ള ഇടതു നേതാക്കളുടെ ബന്ധം പുറത്തു വന്നത് വലിയ വിവാദമായിരുന്നു.

സിനിമാക്കാരനായ ഇദ്ദേഹത്തിന് നേരത്തെ സംഘവുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെ ഉണ്ടായിരുന്നെങ്കിലും പുതിയ കൂട്ടുകെട്ട് വന്നതോടെ സാമ്പത്തിക നിക്ഷേപങ്ങള്‍ വഴിമാറിയതാണ് പ്രകോപന കാരണം.

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തോടെ സിനിമാ രംഗത്തെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് എന്‍സിബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിരുന്നു. ഈ അവസരത്തില്‍ ബെംഗളുരുവില്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് എന്‍സിബി തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ സിനിമാ നിര്‍മാണങ്ങള്‍ നടക്കുന്നില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ സിനിമാ രംഗത്തെ ബാധിച്ചു എന്ന ആരോപണത്തിനും ഇട നല്‍കില്ല. ഇതോടെയാണ് മൊഹമ്മദ് അനൂപിന്റെ ഹോട്ടലുമായി ബന്ധപ്പെട്ടു നടക്കുന്ന ലഹരി ഇടപാടുകളിലേയ്ക്ക് അന്വേഷണ സംഘം എത്തുന്നത്. പിടിയിലായ അനൂപ് കേരളത്തിലെ പല ലഹരി വിരുന്നുകളിലും സജീവ സാന്നിധ്യമായിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ അനൂപിന് മലയാള സിനിമയിലെ പ്രമുഖ നടന്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉണ്ട്. മൊഹമ്മദ് അനൂപ് ബെംഗളുരു കമ്മനഹള്ളിയില്‍ സ്‌പൈസ് ബേ ഹോട്ടല്‍ തുടങ്ങിയപ്പോള്‍ അതിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് നടന്‍മാരുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരില്‍ പലരും പങ്കെടുത്ത പല ചടങ്ങുകളുടെയും ചിത്രങ്ങളും വീഡിയോകളും പേജിലുണ്ട്. പല പോസ്റ്റുകളിലും ഇവര്‍ അനൂപിനെ ടാഗ് ചെയ്യുകയൊ, അനൂപ് ഇവരുടെ പോസ്റ്റുകള്‍ പങ്കുവെയ്ക്കുകയൊ ചെയ്തിട്ടുണ്ട്. നാര്‍കോട്ടിക് സംഘത്തിന്റെ അറസ്റ്റ് നടപടികള്‍ അതിവേഗമായിരുന്നു എന്നതിനാല്‍ ഈ വീഡിയോകള്‍ നീക്കുന്നതിന് അനൂപിന് സാധിച്ചില്ല എന്നതും നടന്‍മാര്‍ക്ക് കുരുക്കായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...