ഒരേ റണ്‍വേയില്‍ നിന്ന് ഒരേസമയം കുതിച്ചുയരാനൊരുങ്ങി രണ്ട് വിമാനങ്ങള്‍ ; ഒഴിവായത് വന്‍ദുരന്തം

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഒരേ റണ്‍വേയില്‍ നിന്ന് ഒരേസമയം കുതിച്ചുയരാനൊരുങ്ങി ഇന്‍ഡ്യയിലേക്കുള്ള രണ്ട് വിമാനങ്ങള്‍. സംഭവം ആശങ്ക പടര്‍ത്തി. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്‌സ് വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്നത്. എന്നാല്‍ അവസാന നിമിഷത്തിലുണ്ടായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. നൂറു കണക്കിന് ആളുകളുടെ ജീവനുകളാണ് രക്ഷപ്പെട്ടത്.

ദുബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ -524 വിമാനവും ബെoഗ്ലൂരുവിലേക്ക് പുറപ്പെടേണ്ട ഇകെ 568 വിമാനവുമാണ് ഒരേ സമയം ഒരേ റണ്‍വേയില്‍ നിന്ന് പറന്നുയരാനൊരുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.45ന് പുറപ്പെടേണ്ട വിമാനങ്ങളായിരുന്നു രണ്ടും. രണ്ട് വിമാനങ്ങള്‍ തമ്മില്‍ ടേക് ഓഫിന് അഞ്ച് മിനിറ്റിന്റെ ഇടവേള മാത്രം ഉണ്ടായിരുന്നതായാണ് വിവരം.

ദുബൈയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ഇകെ – 524 വിമാനം ടേക് ഓഫ് ചെയ്യാന്‍ വേണ്ടി റണ്‍വേയിലേക്ക് തിരിയുമ്പോഴാണ് എതിരെ അതിവേഗത്തില്‍ മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) ഇടപെട്ട് ടേക് ഓഫ് മാറ്റി വെക്കുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ സുരക്ഷിതമായി ടാക്‌സിവേയിലേക്ക് പ്രവേശിച്ച ദുബൈ-ഹൈദരാബാദ് വിമാനം അല്‍പസമയത്തിനുശേഷം യാത്ര തുടരുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ യുഎഇയിലെ എ എ ഐ എസ്(എയർ  ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ) വിശദമായി അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സി.എം.ആർ.എൽ ഇടപാടിൽ കടുത്ത നീക്കങ്ങളുമായി കേന്ദ്ര ഏജൻസി; വീണയെ വീണ്ടും ചോദ്യം ചെയ്യും

0
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ എന്‍ഫോഴ്‌സ്‌മെന്റ്...

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...