ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേക്ക് വീണ പണം എടുക്കാനിറങ്ങിയ സഹോദരങ്ങള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേക്ക് വീണ പണം എടുക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുല്‍ ആലം (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ തിരുരിലാണ് സംഭവം. മരിച്ച ഒരാളുടെ കൈവശം ഉണ്ടായിരുന്ന 13,000 ത്തോളം രൂപയാണ് ക്ലോസറ്റിലൂടെ നഷ്ടപ്പെട്ടത്.

തുടര്‍ന്ന് മറ്റുള്ളവരോട് ചേര്‍ന്ന് പുറത്തുള്ള സെപ്റ്റിക് ടാങ്കിന്റെ അടപ്പ് തുറന്നു ഒരാള്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ വളരെ ആഴം ഉള്ളതാണെന്ന് മനസിലാക്കാതെ ആണ് ഇറങ്ങിയതെന്ന് പറയുന്നു. ഇറങ്ങിയ ഉടനെ ശ്വാസം മുട്ടി മരിക്കുക ആയിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്തും മരണമടയുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരേയും പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിയൂര്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നു. 20 ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് ഇവിടെ താമസിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...