താരസംഘടനയായ ‘അമ്മ’യില്‍ നിന്നുള്ള തന്റെ രാജി ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി നടന്‍ ഹരീഷ് പേരടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ ‘അമ്മ’യില്‍ നിന്നുള്ള തന്റെ രാജി ശരിയായിരുന്നുവെന്ന് തെളിഞ്ഞതായി നടന്‍ ഹരീഷ് പേരടി.വിജയ് ബാബുവിനെ യോഗത്തില്‍ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും നടന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘സംഘടന ഒരു ക്ലബ് ആണെന്ന തരത്തിലുള്ള പറച്ചില്‍ ശരിയായ രീതിയല്ല. ഗണേശേട്ടനൊക്കെ ഇതിനുള്ള മറുപടി പറഞ്ഞുകഴിഞ്ഞു. ഇത്തരം നിലപാടുകള്‍ ഇവര്‍ സ്വീകരിക്കുന്നത് കൊണ്ടാണ് ഞാനൊക്കെ അതില്‍ നിന്ന് രാജി വച്ചത്. ഈ മീറ്റിംഗ് ഒക്കെ കാണുമ്ബോള്‍ നമ്മളെടുത്ത നിലപാട് വളരെ കൃത്യമാണ്, പുരോഗമന സമൂഹത്തിന് നല്‍കുന്ന വലിയൊരു സന്ദേശമാണെന്നാണ് ഞാന്‍ കരുതുന്നത്’ – ഹരീഷ് പേരടി പറഞ്ഞു.

അമ്മ ഒരു ക്ലബ് അല്ല. സാധാരണ ക്ലബുകളില്‍ കാണുന്ന പോലെ ബാറിനുള്ള സൗകര്യവും ചീട്ട് കളിക്കാനുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോയെന്ന ആശങ്കയുണ്ട്. എന്റെ അറിവില്‍ അമ്മ ഒരു ചാരിറ്റബിള്‍ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തില്‍ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലും ഇടവേള ബാബുവും വ്യക്തമാക്കണം. പ്രസ്താവന വളരെ വേദനിപ്പിച്ചു എന്നുമാണ് ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...