റാന്നി ടൗണിൽ ഞായറാഴ്ച ഉണ്ടായത് 3 അപകടങ്ങൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ടൗണിൽ ഞായറാഴ്ച വിവിധ സ്ഥലങ്ങളിലായി ഉണ്ടായത് 3 അപകടങ്ങൾ. രാവിലെ 9 മണിയോടെ ഇട്ടിയപ്പാറ ബസ് സ്റ്റാൻ്റിൽ ബസിറങ്ങുന്ന ഭാഗത്ത് ബൈക്കും കെ എസ് ആർ റ്റി സി ബസും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസിൻ്റെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഒഴുകിയത് ഫയർഫോഴ്സ് എത്തി കഴുകി കളഞ്ഞു. പിന്നീട് ഇതേ സ്ഥലത്ത് തന്നെ ഉച്ചക്ക് 2 മണിക്ക് റോഡിൻ്റെ വശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അടുത്ത അപകടം നടന്നത്. ഇരുവാഹനങ്ങള്‍ക്കും തകരാർ സംഭവിച്ചതല്ലാതെ മറ്റ് കുഴപ്പം ഉണ്ടായില്ല. പിന്നീട് ആണ് 2.30 ന് ബ്ലോക്ക് പടിയിൽ കാർ ബൈക്കിൽ തട്ടി അപകടം ഉണ്ടായത്.

അപകടത്തിൽ ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തേക്ക് പോകുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗതയിൽ എതിരെ വന്ന കാർ സിഗ്നനൽ കാണിക്കാതെ കോഴഞ്ചേരി റോഡിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണം. കാർ തിരിയുന്നത് ശ്രദ്ധയിൽ പെട്ട ബൈക്ക് യാത്രികൻ ബ്രേക്ക് ചെയ്തതിനാൽ ബൈക്ക് വേഗത കുറഞ്ഞ് നിരങ്ങിവന്ന് കാറിൻ്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് ചെരിഞ്ഞങ്കിലും കൂടുതൽ അപകടം ഉണ്ടാകാതെ ദമ്പതികൾ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ പ്രകാശും വികസന സമതിയഗം ബലകൃഷണൻ നായരും എത്തിവിഷയം പരിഹരിച്ച് ഇരു വാഹനങ്ങളെയും യാത്രയാക്കി. തിരുവനന്തപുരത്തു നിന്ന് വന്ന ദമ്പതികൾ മുണ്ടക്കയത്ത് ബന്ധുവിൻ്റെ മരണവീട്ടിലേക്ക് പോകുകആയിരുന്നു. റാന്നിയിൽ സംസ്ഥാന പാതയിൽ ദിവസേന ഉണ്ടാകുന്ന അപകടത്തിൻ്റെ തുടർച്ചയാണ് മൂന്ന് അപകടങ്ങൾ. റാന്നി ബ്ലോക്ക് പടി മുതൽ ചെത്തോങ്കര വരെയുള്ള സ്ഥലങ്ങളിലെ നിരന്തര അപകടത്തിന് പരിഹാരം കാണണമെന്ന് നിരവധി പരാതി ഉണ്ടായിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറിസ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ...

പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി മല്ലപ്പള്ളി കോ-ഓപ്പറേററ്റീവ് എംപ്ലോയീസ് സഹകരണ സംഘം

0
മല്ലപ്പള്ളി : അന്തര്‍ദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് എംപ്ലോയീസ് വിഭാഗത്തില്‍ അവാര്‍ഡ്...

ചൂരൽമല പുനരധിവാസം : ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട് : ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് നടത്തുന്ന...

കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്....