പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി മല്ലപ്പള്ളി കോ-ഓപ്പറേററ്റീവ് എംപ്ലോയീസ് സഹകരണ സംഘം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : അന്തര്‍ദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് എംപ്ലോയീസ് വിഭാഗത്തില്‍ അവാര്‍ഡ് നേടിയ മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന് സഹകരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു അന്‍പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും ശില്പവും സമ്മാനിച്ചു. എം.എല്‍.എ സുധീര്‍ഷാ പാലോട് അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ എസ്.പ്രേംകൃഷ്ണന്‍ മുഖ്യ സന്ദേശം നല്‍കി. സംഘം പ്രസിഡന്റ് കെ.ജി.രാജേന്ദ്രന്‍ നായര്‍, ഭരണ സമിതി അംഗങ്ങളായ പ്രകാശ് ബാബു, ജിന്‍സി പി.മാത്യു, രാധാമണി രവീന്ദ്രന്‍, സംഘം സെക്രട്ടറി പി.ജയശ്രീ, ജോമോള്‍ വര്‍ഗീസ്, സൂര്യ മോള്‍ കെ.എല്‍, മഞ്ജു ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.

സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു നീതി മെഡിക്കള്‍ സ്റ്റോറുകളും കിടപ്പുരോഗികള്‍ക്കും പ്രായമായ രോഗികള്‍ക്കും മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. സ്കൂളുകളില്‍ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ ലൈബ്രററികള്‍ക്ക് പുസ്തക വിതരണം നടത്തുന്നു. മാലിന്യ നിര്‍മ്മാജ്ജനത്തിന്റെ ഭാഗമായി വാട്ടര്‍ ബോട്ടില്‍ ബിന്നുകള്‍ സ്ഥാപിച്ചു. സ്കുളുകളില്‍ ഔഷധ സസ്യങ്ങളുടെ പരിപാലനം നടത്തുന്നു. വിവിധങ്ങളായ സാമുഹിക നന്മ പ്രവര്‍ത്തനങ്ങളും സംഘം  നടത്തുന്നുണ്ട്. നിക്ഷേപ സമാഹരണത്തില്‍ തുടര്‍ച്ചയായി താലൂക്കില്‍ ഒന്നാം സ്ഥാനമാണ്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം, ഓഹരി ഉടമകള്‍ക്ക് 10% ലാഭവിഹിതം നല്‍കുന്നുണ്ട്. കൃത്യമായ ഫണ്ട് മാനേജ്മെന്റ്, 0% ഫണ്ട് ഇറോഷന്‍, കുടിശ്ശിക 10% ത്തില്‍ താഴെ, വായ്പ നല്‍കുന്നതിലും കൃത്യമായി രീതിയിലുള്ള തിരിച്ചടവും ഉള്‍പ്പടെ കൃത്യമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് പുരസ്ക്കാരത്തിന് ഇടയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...