മുഖ്യമന്ത്രിയുടെ സുരക്ഷ ഡ്യൂട്ടിക്ക് ആദ്യം 92 പോലീസ് ഉദ്യോഗസ്ഥർ ; ശ്രദ്ധയിൽപ്പെട്ടതോടെ തിരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷ ഡ്യൂട്ടിക്ക് ആദ്യം നിയോഗിച്ചത് 92 പോലീസ് ഉദ്യോഗസ്ഥരെ. തന്റെ യാത്രകളിൽ പരമാവധി കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ മാത്രമേ വിന്യസിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെയായിരുന്നു വലിയൊരു സംഘം പോലീസിനെ സുരക്ഷയ്ക്കായി നിയോഗിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ് അമിത സുരക്ഷ ആവശ്യമില്ലെന്ന് നിർദേശം നൽകിയതോടെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലുടനീളം പോലീസിനെ വിന്യസിച്ചത്. 22 എസ്‌ഐമാർ, 3 ഡിവൈഎസ്പിമാർ, മഫ്തിയിൽ അൻപതോളം പേർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘത്തെയാണ് സുരക്ഷയ്ക്കായി തയാറാക്കിയത്. നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പൊലീസ് സബ് ഡിവിഷനുകളിലുള്ള ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ പരിപാടി നടക്കുന്ന നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പരിഷ്‌കരിച്ച ഉത്തരവിറങ്ങി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്

0
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള മോദിയുടെ സന്ദർശനം ആരംഭിച്ചു

0
ദില്ലി: ഇന്തോനേഷ്യ, ഓസ്ട്രേല്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര...

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

0
കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ...

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി

0
കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി....