ഡി.എം.കെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ഉള്‍പ്പെടെ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍ : തമിഴ്‌നാട്ടിലെ കുളച്ചലില്‍ ഡി.എം.കെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ നല്‍കിയ 21 കാരിയായ മകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കുളച്ചല്‍ ചെമ്പൊന്‍വിള സ്വദേശി കുമാര്‍ ശങ്കറിനെ (52) കൊലപ്പെടുത്തിയ കേസിലാണ് മകള്‍ ദീപാവതി അറസ്റ്റിലായത്. ദീപാവതിയുടെ സുഹൃത്തായ 18 കാരന്‍, തിക്കണങ്കോട് സ്വദേശി ശ്രീമുകുന്ദന്‍ (22) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ട് പേര്‍. ഡി.എം.കെ ബ്രാഞ്ച് സെക്രട്ടറിയായ കുമാര്‍ ശങ്കറിനെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വീടിന് സമീപം റോഡില്‍ വെച്ച്‌ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്‍സ്‌പെക്ടര്‍ അരുള്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് തിക്കണങ്കോട് സ്വദേശി ശ്രീമുകുന്ദനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മകളും സുഹൃത്തും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ദീപാവതിയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അച്ഛന്‍ മദ്യപിച്ച്‌ വീട്ടില്‍ പ്രശ്നം ഉണ്ടാക്കുന്നതും ഫോണില്‍ സുഹൃത്തുക്കളോട് സംസാരിക്കുന്നതിന് വഴക്കിടുന്നതും പതിവായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ദീപാവതി പോലീസിനോട് പറഞ്ഞു. സുഹൃത്താണ് 60,000 രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും ദീപാവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...