കളിക്കുന്നതിനിടെ എർത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കളിക്കുന്നതിനിടെ വീടിന് പിന്നിലെ എർത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു. വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിനു പിന്നിൽ ഇരട്ട സഹോദരൻ സൗരവിനൊപ്പം കളിക്കുകയായിരുന്നു സാരം​ഗ്. ഇതിനിടയിലാണ് എർത്തുകമ്പയിൽ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്. സൗരവ് വിവരമറിയിച്ചതിനെ തുടർന്ന് വന്നു നോക്കിയ മാതാപിതാക്കൾ കണ്ടത് എർത്ത് കമ്പിയുടെ മുകളിൽ വീണ് കിടക്കുന്ന സാരം​ഗിനെയാണ്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേമല തേമല കെവിഎൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...