പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്ന് വിധിപറയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്നു വിധി പറയും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ സു​രേ​ന്ദ്ര​ന്‍ എ​ന്ന വി​ഷ്ണു സു​ര, എ.മ​ധു എ​ന്ന ശാ​സ്ത മ​ധു, റെ​ജി വ​ര്‍​ഗീ​സ്, എ. ഹ​രി​പ്ര​സാ​ദ്, ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​രാ​ജേ​ഷ് എ​ന്ന രാ​ജു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യു​ന്ന​തി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യെ വ​രെ സ​മീ​പി​ച്ച​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​ര്‍ ഉ​ന്ന​ത രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നും സി​ബി​ഐ കോ​ട​തി​ല്‍ ബോ​ധി​പ്പി​ച്ചു.

സിബിഐ അറസ്റ്റ് ചെയ്ത 5 പേർ അടക്കം ആകെ 24 പേരാണ് പ്രതികൾ.സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം 5 പേരെ ഡിസംബർ ആദ്യമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ.കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ.വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...