മൂന്ന് മത്സ്യ തൊഴിലാളകളെ തോണി മറിഞ്ഞു കാണാതായത് വേദനാജനകമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എറണാകുളത്ത് മൂന്ന് മത്സ്യ തൊഴിലാളകളെ തോണി മറിഞ്ഞു കാണാതായത് വളരെ വേദനാജനകമായ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു.

ബംഗാള്‍ കടല്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളില്‍ ദുരന്ത നിവാരണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകുന്നകരും കടല്‍ത്തീരത്ത് വസിക്കുന്നവരുമായവര്‍ എല്ലാവിധ കരുതലുകളും എടുക്കേണ്ടതാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കേരളം അനുഭവിച്ച ദുരിതക്കയത്തില്‍ നിന്ന് മനുഷ്യജീവനുകളെ കരക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരാണ് മല്‍സ്യത്തൊഴിലാളികള്‍. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച്‌ കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മല്‍സ്യത്തൊഴിലാളികള്‍. അവര്‍ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...