വാഹനങ്ങൾ ഉരസിയതിനെച്ചൊല്ലി സംഘർഷം ; മൂന്നുപേർക്ക്​ വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക്​ പരിക്കേറ്റു. വടക്കന്‍ ഡല്‍ഹിയിലെ ചെങ്കോട്ട മേഖലക്ക്​ സമീപമാണ്​ സംഭവം. ആബിദ്, അമന്‍, ദിഫറാസ് എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കാലിനും തുടക്കും മുതുകിനും പരിക്കേറ്റതായും ആശുപത്രിയില്‍ ചികിത്സയിലാണെന്നും കൂട്ടിച്ചേര്‍ത്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്​. തിങ്കളാഴ്ച രാത്രിയാണ്​ സംഭവം.

വാഹനങ്ങളുടെ പാര്‍ട്​സ്​ വില്‍പ്പനക്കാരനായ മുഹമ്മദ്​ ഷാഹിദ്​ ഭാര്യയോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക്​ വരികയായിരുന്നു. അങ്കൂരി ബാഗ് ഏരിയയിലെ വീടിന് സമീപം എത്തിയപ്പോള്‍ എതിര്‍ദിശയില്‍നിന്ന് വന്ന ഇരുചക്രവാഹനം ഇവരുടെ ബൈക്കില്‍ ഉരസി. രണ്ടുപേരാണ്​ വാഹനത്തില്‍ ഉണ്ടായിരുന്നത്​. ഷാഹിദിന്‍റെ വാഹനത്തിന്​ ചെറിയ കേടുപാടുകള്‍ സംഭവിച്ചു. തന്‍റെ വാഹനം നന്നാക്കിത്തരണമെന്ന്​ ഷാഹിദ്​ യുവാക്കളോട്​ ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കമായി. അങ്കൂരി ബാഗ് പ്രദേശത്തെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. യുവാക്കളില്‍ ഒരാള്‍ തന്‍റെ സഹോദരനെ സംഭവം അറിയിച്ചു.

ഇതിനിടെ​ യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പിടികൂടി. ഇവിടേക്ക്​ വന്ന യുവാക്കളുടെ സുഹൃത്തുക്കള്‍ നാട്ടുകാര്‍ക്ക്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് റൗണ്ടാണ്​ വെടിയുതിര്‍ത്തത്​. ഒന്ന് വായുവിലേക്കും നാലെണ്ണം നാട്ടുകാരെ ലക്ഷ്യമിട്ടും വെടിവെച്ചു. ഷാഹിദിന്‍റെ സഹോദരന്‍ ആബിദ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ്​ പരിക്കേറ്റത്​. എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്​. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുണ്ടെന്ന്​ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) സാഗര്‍ സിംഗ് കല്‍സി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...