അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് 30 കാരനായ അച്ഛൻ

For full experience, Download our mobile application:
Get it on Google Play

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച് 30 കാരനായ അച്ഛൻ. ക്രൂരമായ പീഡനത്തിന് ശേഷം കുടിവെള്ള ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. കുട്ടിയുടെ അച്ഛനെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരായിരുന്നു രണ്ട് വയസുകാരിയുടെ മാതാപിതാക്കൾ. ദമ്പതികൾക്ക് 4 വയസുള്ള ഒരു മകൻ കൂടിയുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് അതിക്രൂരമായ സംഭവം നടന്നത്. ഭർത്താവിനും തനിക്കും മകനും ഒപ്പം കിടന്ന രണ്ട് വയസുകാരിയായ മകളെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിനിടയിലാണ് കുഞ്ഞിന്റെ വസ്ത്രം ടെറസിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുടിവെള്ള ടാങ്കിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

മകൾക്കുവേണ്ടിയുള്ള തെരച്ചിലിൽ ഭർത്താവും പരാതിക്കാരിക്കൊപ്പമുണ്ടായിരുന്നു. കരൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുഞ്ഞ് പീഡനത്തിനിരയായതായി വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിൽ പോലീസുകാർ ചോദ്യം ചെയ്തതോടെ മുപ്പതുകാരൻ കുറ്റസമ്മതം നടത്തുകയായിരുന്നു. പീഡനത്തിനിടെ ബഹളം വെച്ചതോടെയാണ് കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ തള്ളിയതെന്നാണ് ഇയാൾ പോലീസിനോട് വിശദമാക്കിയിട്ടുള്ളത്. 45മിനിറ്റോളമാണ് രണ്ടുവയസുകാരി ടാങ്കിനുള്ളില്‍ക്കിടന്നത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് പിതാവിനെക്കുറിച്ച് സംശയമുണ്ടെന്ന് കരൂര്‍ പോലീസിനോട് പറഞ്ഞത്. അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...