സംസ്ഥാനത്തെ ട്രഷറികളിൽ അവകാശികളില്ലാതെ 3000 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ. ഇതിൽ അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും. ഇതിൽ കണ്ണുവെച്ച് ചില ട്രഷറികളിൽ ജീവനക്കാർ തട്ടിപ്പുനടത്താൻ തുടങ്ങിയതോടെ ഈ പണം റവന്യു അക്കൗണ്ടിലേക്കുമാറ്റാൻ സർക്കാർ നടപടിതുടങ്ങി. മൂന്നുവർഷമോ അതിലേറെയോ തുടർച്ചയായി ഇടപാടുകൾ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. ഇത്തരം അക്കൗണ്ടുകളെ നിർജീവമെന്ന് കണക്കാക്കി പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റാൻ നിയമവകുപ്പ് ശുപാർശചെയ്തിരുന്നു. അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയിൽ പെൻഷൻകാരിയുടെയും പരേതരുടെയും അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിൻവലിച്ചതിന് ആറു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

ഒരാളെ പോലീസ് അറസ്റ്റും ചെയ്തു. ചില ട്രഷറികളിൽ നിർജീവ അക്കൗണ്ടുകളിൽനിന്ന് പണം തിരിമറി നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളിൽനിന്ന് ജീവനക്കാർ പണം പിൻവലിച്ചാൽ പെട്ടെന്ന് കണ്ടെത്താനാവില്ല. ഇടപാടുകൾ നടക്കാതെയും അവകാശികൾ എത്താത്തതുമായ അക്കൗണ്ടുകൾ എത്രകാലം നിലനിർത്തണമെന്നതിൽ അവ്യക്തതയുണ്ട്. മൂന്നുവർഷം തുടർച്ചയായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളെ നിർജീവമായി കണക്കാക്കാമെന്നാണ് നിയമവകുപ്പ് അറിയിച്ചിട്ടുള്ളത്. മൂന്നുവർഷം കഴിഞ്ഞാൽ ഈ പണം സർക്കാരിന്റെ റവന്യു അക്കൗണ്ടിലേക്കു മാറ്റാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...