സൗദി ജയിലുകളില്‍ കഴിയുന്നത് 31 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്നത് ഇന്ത്യക്കാരായ 31 മത്സ്യത്തൊഴിലാളികള്‍. ഇവരെ എത്രയും വേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കിവരുന്നുണ്ടെന്നും കോണ്‍സുലാര്‍ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായ വിവരമനുസരിച്ച് 266 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്ന് ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നുള്ള 41 മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയിലും ഗുജറാത്തിലെ 184 മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനിലും 10 മത്സ്യത്തൊഴിലാളികള്‍ ബഹ്‌റൈനിലും തടവിലാണ്. ഗുജറാത്തില്‍ നിന്നുള്ള 1,172 മത്സ്യബന്ധന ബോട്ടുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള 87 മത്സ്യബന്ധന ബോട്ടുകളും യഥാക്രമം പാക്കിസ്ഥാന്റെയും ശ്രീലങ്കയുടെയും കസ്റ്റഡിയിലാണ്.

ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു. മത്സ്യത്തൊഴിലാളികളോ മത്സ്യബന്ധന ബോട്ടുകളോ പിടികൂടിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതാത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി യഥാസമയം ഇടപെടുകയും കോണ്‍സുലര്‍ സന്ദര്‍ശനം നടത്തുകയും ചെയ്യും. വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ അറിയുന്നതിനും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് മുഖേന നിയമസഹായം ഉള്‍പ്പെടെ ആവശ്യമായ സഹായവും പിന്തുണയും നല്‍കുന്നതിന് കോണ്‍സുലര്‍ ഓഫീസര്‍മാര്‍ പ്രാദേശിക ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും പതിവായി സന്ദര്‍ശനം നടത്താറുണ്ടെന്നും മന്ത്രി അറിയിച്ചു. കേസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിയമ ഏജന്‍സികളുടെ സേവനം ഇന്ത്യന്‍ മിഷനുകള്‍ ഉപയോഗപ്പെടുത്തിവരുന്നുണ്ടെന്നും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിവിധ കമ്മ്യൂണിറ്റി ഇന്ററാക്ഷന്‍ പ്രോഗ്രാമുകളിലൂടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരന്തരമായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തിലംഘനത്തിന് പിടിക്കപ്പെടുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വേഗത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമം നടത്തിവരുന്നുണ്ടെന്നും ബന്ധപ്പെട്ട രാജ്യങ്ങളുമായി സഹകരണവും ധാരണയും ശക്തമാക്കാന്‍ ഉഭയകക്ഷി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...