സംസ്ഥാനത്ത് 14 മാസത്തിനുള്ളില്‍ പിടികൂടിയത് 36 കിലോ തിമിംഗല വിസര്‍ജ്യം; കള്ളക്കടത്ത് കൂടുന്നതായി രേഖകള്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് ; കോടികള്‍ മൂല്യമുള്ള തിമിംഗല വിസര്‍ജ്യത്തിന്റെ കള്ളക്കടത്ത് സംസ്ഥാനത്ത് ഏറുന്നതായി രേഖകള്‍. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 36 കിലോ തിമിംഗല വിസര്‍ജ്യമാണ് സംസ്ഥാനത്ത് പിടികൂടിയത്. അഞ്ച് കേസുകളിലായി എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തിതിട്ടുണ്ട്. ദേശീയ തലത്തിലും തിമിംഗല വിസര്‍ജ്യ കടത്ത് കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. വിപണിയില്‍ കോടികള്‍ മൂല്യമുണ്ട് തിമിംഗലത്തിന്റെ വിസര്‍ജ്യമായ ആമ്പര്‍ഗ്രിസിന്. 2022 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ കേരളത്തില്‍ കാസര്‍ഗോഡ് ഡിവിഷന്‍,കോഴിക്കോട് ഡിവിഷന്‍, വയനാട്ടിലെ ചെതലത്ത് റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്നായി, കടത്താനും വില്‍പ്പന നടത്താനും ശ്രമിച്ച 36.03 കിലോഗ്രാം ആമ്പര്‍ഗ്രിസ് വനം വകുപ്പും പോലീസും ചേര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്. നോര്‍ത്ത് സര്‍ക്കിളില്‍ കാസര്‍ഗോഡ് ഡിവിഷന് കീഴില്‍ 10.3 കിലോ, കോഴിക്കോട് ഡിവിഷന് കീഴില്‍ 15. 718 കിലോ, ചെതലത്ത് റെയ്ഞ്ചിന് കീഴില്‍ 10.012 കിലോ എന്നിങ്ങനെയാണ് പിടികൂടിയ തിമിംഗല വിസര്‍ജ്യം. കോഴിക്കോട് ഡിവിഷനിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമാകും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്...

ഫുട്ബോൾ ആരാധനയ്ക്കെതിരെ അബ്ദുസമദ് പൂക്കോട്ടൂർ

0
മലപ്പുറം: ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി ലക്ഷങ്ങൾ പൊടിച്ച് കട്ടൗട്ടുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്ന...

തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മിഷൻ സമുദ്ര പദ്ധതിയെന്ന് പി....

0
ആലപ്പുഴ: തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷൻ...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

0
കൊച്ചി: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി....