ഭർത്താവിന് വിഷം നൽകി കൊന്ന 37കാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മൈസൂരു: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമിട്ട് ഭർത്താവിന് വിഷം നൽകി കൊന്ന 37കാരി അറസ്റ്റിൽ. നാഗർഹോളെ കടുവാ സങ്കേതത്തിന്റെ അതിർത്തി മേഖലയായ ഹുൻസുരുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 45കാരനായ ഭർത്താവ് വെങ്കടസ്വാമിയെ കാണാനില്ലെന്ന് 37കാരിയായ ഭാര്യ സല്ലാപുരി പരാതി നൽകിയത്. സെപ്തംബർ എട്ട് രാത്രി 10.30ന് വീടിന് പുറത്തേക്ക് പോയ ഭർത്താവ് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. വീട്ടിൽ കറന്റ് ഇല്ലാതിരുന്ന സമയത്ത് പുറത്ത് എന്തോ ശബ്ദം കേട്ടത് നോക്കാനായി ടോർച്ചുമായി പോയ വെങ്കടസ്വാമി തിരിച്ചെത്തിയില്ലെന്നാണ് 37കാരി പരാതിപ്പെട്ടത്.

സ്വന്തം നിലയിൽ അന്വേഷിച്ച ശേഷം ഫലം കാണാത്തതിനേ തുടർന്ന് പരാതി നൽകിയെന്നാണ് യുവതി വിശദമാക്കിയത്. ഇതിന് പിന്നാലെ ഭർത്താവിനെ കടുവ പിടിച്ചതായി ആരോപിച്ച് യുവതി രണ്ട് മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ധർണ ഇരുന്നിരുന്നു. ഇതിന് പിന്നാലെയാണ് 45കാരനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. 37കാരിയുടെ വീടും പരിസരവും പരിശോധിച്ചതിൽ വീടിന്റെ പിൻവശത്ത് തോന്നിയ അസ്വാഭാവികതയിൽ നടത്തിയ അന്വേഷണത്തിലാണ് 45കാരന്റെ മൃതദേഹം കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്യുവിലെ മുഖ്യമന്ത്രി അനുകൂലികൾ

0
കൊച്ചി: അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്യുവിലെ മുഖ്യമന്ത്രി അനുകൂലികൾ. മോഹഭംഗം സംഭവിച്ച...

കോഴിക്കോട് അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ...

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി

0
ആലപ്പുഴ: പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക...

മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമായിരുന്നെന്ന് പി എ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും കൂടിക്കാഴ്ച നടന്നിരുന്നെങ്കിൽ വലിയ ക്രമസമാധാന പ്രശ്നം...